പ്രിയ ശാസ്ത്ര ബന്ധു,

ആഡിയോ വിഭാഗത്തില്‍ പ്രധാനമായും ശാസ്ത്ര പ്രഭാഷണങ്ങള്‍,ചിത്രീകരണങ്ങള്‍, ശാസ്ത്ര ഗാനങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്താന്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. നല്‍കിയിട്ടുള്ള ആഡിയോ പ്ലയറില്‍ ക്ലിക്കുചെയ്താല്‍ പരിപാടികള്‍ കേള്‍ക്കാം.പരിപാടികളേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതാനും മറക്കില്ലല്ലോ? ഈ പരിപാടികള്‍ തയ്യാറാക്കുന്നതിനായി നടുവട്ടം വി.എച്ച്,എസ്.എസ്സിലെ സ്കൂള്‍ തല പ്രക്ഷേപണ വിഭാഗമായ വിദ്യാവാണിയുടെ സഹായവും തേടിയിട്ടുണ്ട്. ഇത്തരത്തില്‍ പരിപാടികള്‍ തയ്യാറാക്കി നല്‍കാൻ താല്‍പ്പര്യമുള്ള സ്കൂളുകളും അദ്ധ്യാപകരും ഞങ്ങളുടെ ഇ-മെയിൽ വിലാസത്തില്‍ ബന്ധപ്പെടുക. പരിപാടികൾ തയ്യാറാക്കുന്നതില്‍ സാങ്കേതിക സഹായം ആവശ്യമുള്ള സ്കൂളുകളും അദ്ധ്യാപകരും ഞങ്ങളുമായി ബന്ധപ്പെടുക. താൽപര്യമുള്ളവര്‍ക്ക് സൗജന്യ പരിശീലനം നൽകുന്നതാണ്.


സയന്‍സ് ഇനിഷ്യേറ്റീവ്,ഹരിപ്പാട്